ചിത്രം : രതിനിര്‍വേദം
സംഗീതം : എം.ജയചന്ദ്രന്‍
ലിറിക്സ് : മുരുകന്‍ കാട്ടാക്കട
ഗായകന്‍: സുദീപ് കുമാര്‍
ചെമ്പകപ്പൂങ്കാട്ടിലെ ചിത്രമണിപ്പൊയ്കയിൽ
കണ്ടു ഞാൻ നിന്നെ ചെന്താമരേ (2)
എന്റെ കരൾ കൊമ്പിലും ചാറ്റു മഴച്ചോലയിൽ
വന്നു പൂത്തുലഞ്ഞിടുമോ ചൊല്ലാതിരേ ചെന്താമരേ
(ചെമ്പകപ്പൂ..)
ചന്ദന വെയിലിൽ ഈ കുങ്കുമവഴിയിൽ
പതിവായ് നിന്റെ കവിൾ ചുവന്നതു കണ്ടു നിന്നില്ലേ
കാർത്തിക നാളിൽ രാപ്പൂത്തിരി തെളിയേ
അരികിൽ നിന്റെ മുഖം തുടുത്തതു ഞാനറിഞ്ഞില്ലേ
അറിയാതെ കുളിർ മിഴിമുന പതിയേ
മനസ്സാകേ കുടമലരുകൾ ഉലയെ
സുഖ മഴ നനയണ ലഹരിയിൽ മനം തിരയുവതാരേ
ചെന്താമരേ …
ചെമ്പകപ്പൂങ്കാട്ടിലെ…
(ചെമ്പകപ്പൂ..)
ആൽമരത്തണലിൽ കൂത്തമ്പല നടയിൽ
ഒരു നാൾ മകം തൊഴുതിറങ്ങണ കണ്ടു നിന്നില്ലേ
ആറ്റിറമ്പഴകിൽ ഈ തരിമണൽ വിരിയിൽ
ഋതുവായ് കുളി കഴിഞ്ഞിറങ്ങണ നാണം കണ്ടില്ലേ
പറയാതെ കളി പറയണ കനവിൽ
അനുരാഗം മഷിയെഴുതണ കഥയിൽ
പുതു നിനവുകളിലെ മലരിലെ മധു നുകരുവതാരോ
ചെന്താമരേ …
(ചെമ്പകപ്പൂ..)