Chandrakalabham charthi lyrics
ചിത്രം/ആൽബം: കൊട്ടാരം വില്ക്കാനുണ്ട് ഗാനരചയിതാവു്:വയലാർ രാമവർമ്മ സംഗീതം: ജി ദേവരാജൻ ആലാപനം: കെ ജെ യേശുദാസ്,മാധുരി ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം ഇന്ദ്രധനുസ്സിൻ തൂവൽ കൊഴിയും തീരം ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മ കൂടി എനിക്കിനിയൊരു ജന്മം കൂടി (ചന്ദ്ര…) ഈ നിത്യ ഹരിതയാം ഭൂമിയിലല്ലാതെ മാനസസരസ്സുകളുണ്ടോ (2) സ്വപ്നങ്ങളുണ്ടോ പുഷ്പങ്ങളുണ്ടൊ സ്വർണ്ണമരാളങ്ങളുണ്ടോ വസുന്ധരേ വസുന്ധരേ മതിയാകും വരെ ഇവിടെ ജീവിച്ചു മരിച്ചവരുണ്ടോ (ചന്ദ്ര..) ഈ വർണ്ണസുരഭിയാം ഭൂമിയിലല്ലാതെ കാമുകഹൃദയങ്ങളുണ്ടോ (2) സന്ധ്യകളുണ്ടോ ചന്ദ്രികയുൺണ്ോ ഗന്ധർവഗീതമുണ്ടോ …