Movie – Nee Ethra Dhanya
Year – 1987
Lyrics – O.N.V
Music – Devarajan
Raaga – Harikamboji
Singer – Yesudas
Story – K K Sudhakaran
Screenplay – John Paul
Producer – Chithrakoumudi Films
Direction – Jeysi
അരികില്‍ നീ ഉണ്ടായിരുന്നെന്കില്‍…
അരികില്‍ നീയുണ്ടയിരുന്നെന്കില്ലെന്നു ഞാന്‍
ഒരുമാത്ര വെറുതെ നിനച്ചു പോയീ …
രാത്രിമഴ പെയ്തു തോര്‍ന്ന നേരം, കുളുര്‍ –
കാറ്റിലിലചാര്തുലഞ നേരം..
ഇറ്റിറ്റു വീഴും നീര്‍ത്തുള്ളി തന്‍ സംഗീതം ..
ഹൃത്തന്തികളില്‍ പടര്‍ന്ന നേരം ..
കാതരമാമൊരു പക്ഷിയെന്‍ ജാലക-
വാതിലിന്‍ ചാരെ ചിലച്ചനേരം ..
അരികില്‍ നീയുണ്ടായിരുന്നെന്കിലെന്നു ഞാന്‍..
ഒരു മാത്ര വെറുതെ നിനച്ചു പോയീ..
മുറ്റത്തു ഞാന്‍ നട്ട ചെമ്പകത്തയ്യിലെ..
ആദ്യത്തെ മൊട്ടു വിരിഞ്ഞ നാളില്‍ ..
സ്നിഗ്ദമാമാരുടെയോ മുടിചാര്‍ത്തിലെന്‍ ..
മുഗ്ദ്ധസങ്കല്പം തലോടി നില്‍ക്കേ..
ഏതോ പുരാതന്‍ പ്രേമകഥയിലെ ..
ഗീതികളെന്നില്‍ ചിറകടിക്കെ..
അരികില്‍ നീയുണ്ടായിരുന്നെന്കിലെന്നു ഞാന്‍
ഒരു മാത്ര വെറുതെ നിനച്ചു പോയീ