Song : Maranamethunna nerathu
Film : Spirit
Year : 2012
Music : Lyrics : Rafiq Ahamed
Singer : Unnimenon
Starring : Mohanalal,Kaniha,Shankar Ramakrishnan
Maranamethunna nerathu Lyrics
Maranamethunna nerathu neeyente arikil
Ithiri neram irikkane
Kanalukal kori maravicha viralukal
Oduvil ninne thalodi shamikkuvaan
Oduvilaay akathekkedukkum swaasa kanikayil
Ninte gandhamundaakuvaan
Maranamethunna nerathu neeyente arikil
Ithiri neram irikkane
Ini thurakkendathillaatha kankalil priyathe
Nin mukham mungi kidakkuvaan
Oru swaram polumini edukkaathoree chevikal
Nin swara mudrayaal mooduvaan
Arivum ormmayum kathum shirassil nin haritha
Swacha smranakal peyyuvaan
Maranamethunna nerathu neeyente arikil
Ithiri neram irikkane
Adharamaam chumbanathinte murivu nin-madhura
Naama japathinaal kooduvaan
Pranayame.. ninnilekku nadannoren vazhikal
Orthente paadam thanukkuvaan
Pranayame.. ninnilekku nadannoren vazhikal
Orthente paadam thanukkuvaan
Athumathi ee udal moodiya mannil ninnivanu
Pulkkodiyaay uyirthelkkuvaan
Maranamethunna nerathu neeyente arikil
Ithiri neram irikkane
Maranamethunna nerathu neeyente arikil
Ithiri neram irikkane
==================
മരണമെത്തുന്ന നേരത്തു നീയെന്‍റെ അരികില്‍
ഇത്തിരി നേരം ഇരിക്കണേ
കനലുകള്‍ കോരി മരവിച്ച വിരലുകള്‍
ഒടുവില്‍ നിന്നെ തലോടി ശമിക്കുവാന്‍
ഒടുവിലായകത്തേക്കെടുക്കും ശ്വാസ കണികയില്‍
നിന്‍റെ ഗന്ധമുണ്ടാകുവാന്‍
മരണമെത്തുന്ന നേരത്തു നീയെന്‍റെ അരികില്‍
ഇത്തിരി നേരം ഇരിക്കണേ
ഇനി തുറക്കേണ്ടതില്ലാത്ത കണ്‍കളില്‍ പ്രിയതേ
നിന്‍ മുഖം മുങ്ങി കിടക്കുവാന്‍
ഒരു സ്വരം പോലുമിനി എടുക്കാത്തൊരീ ചെവികള്‍
നിന്‍ സ്വര മുദ്രയാല്‍ മൂടുവാന്‍
അറിവും ഓര്‍മ്മയും കത്തും ശിരസ്സില്‍ നിന്‍ ഹരിത-
സ്വച്ച സ്മരണകള്‍ പെയ്യുവാന്‍
മരണമെത്തുന്ന നേരത്തു നീയെന്‍റെ അരികില്‍
ഇത്തിരി നേരം ഇരിക്കണേ
അധരമാം ചുംബനത്തിന്‍റെ മുറിവു നിന്‍-മധുര
നാമ ജപത്തിനാല്‍ കൂടുവാന്‍
പ്രണയമേ.. നിന്നിലേക്കു നടന്നോരെന്‍ വഴികള്‍
ഓര്‍ത്തെന്‍റെ പാദം തണുക്കുവാന്‍
പ്രണയമേ.. നിന്നിലേക്കു നടന്നോരെന്‍ വഴികള്‍
ഓര്‍ത്തെന്‍റെ പാദം തണുക്കുവാന്‍
അതുമതി ഈ ഉടല്‍ മൂടിയ മണ്ണില്‍ നിന്നിവന്
പുല്‍ക്കൊടിയായ് ഉയിര്‍ത്തേല്‍ക്കുവാന്‍
മരണമെത്തുന്ന നേരത്തു നീയെന്‍റെ അരികില്‍
ഇത്തിരി നേരം ഇരിക്കണേ
മരണമെത്തുന്ന നേരത്തു നീയെന്‍റെ അരികില്‍
ഇത്തിരി നേരം ഇരിക്കണേ