Oru Chembaneer poo lyrics – Sthidhi movie song

Song – Oru chempaneer ( ഒരു ചെമ്പനീര്‍ )
Movie – Sthithi ( സ്ഥിതി )
Singer(s) – Unni Menon ( ഉണ്ണി മേനോന്‍ )
Music – Unni Menon ( ഉണ്ണി മേനോന്‍ )
Lyrics – Prabha Varma ( പ്രഭ വര്‍മ്മ )
Raaga – Sree Ragam ( ശ്രീരാഗം )
Actors – Unni Menon, Nandini Goswal
Year – 2003

ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ
ഒരുവേള നിന്‍ നേര്‍ക്ക് നീട്ടിയില്ല
ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ
ഒരുവേള നിന്‍ നേര്‍ക്ക് നീട്ടിയില്ല
എങ്കിലും എങ്ങനെ നീയറിഞ്ഞു
എന്റെ ചെമ്പനീര്‍ പൂക്കുന്നതായ് നിനക്കായ്
സുഗന്ധം പരത്തുന്നതായ് നിനക്കായ്
പറയൂ നീ പറയൂ
പറയൂ നീ പറയൂ

ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ
ഒരുവേള നിന്‍ നേര്‍ക്ക് നീട്ടിയില്ല
അകമേ നിറഞ്ഞ സ്നേഹമാം മാധുര്യം
ഒരു വാക്കിനാല്‍ തൊട്ടു ഞാന്‍ നല്‍കിയില്ല
നിറനീല രാവിലെ ഏകാന്തതയില്‍ നിന്‍
മിഴിയിലെ നനവൊപ്പി മായ്ച്ചതില്ല
എങ്കിലും നീയറിഞ്ഞു
എന്‍ നിനവെന്നും നിന്‍ നിനവറിയുന്നതായ്
നിന്നെ തഴുകുന്നതായ്
ഒരു ചെമ്പനീര്‍.
..
തനിയേ തെളിഞ്ഞ ഭാവമാം ശ്രീരാഗം
ഒരു മാത്ര നീയൊത്തു ഞാന്‍ മൂളിയില്ലാ
പുലര്‍മ‍ഞ്ഞു ‍പെയ്യുന്ന യാമത്തിലും നിന്‍
മൃദുമേനി ഒന്ന് തലോടിയില്ല
എങ്കിലും നീയറിഞ്ഞു
എന്‍ മനമെന്നും നിന്‍ മനമറിയുന്നതായ്
നിന്നെ പുണരുന്നതായ്
ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ
ഒരുവേള നിന്‍ നേര്‍ക്കു നീട്ടിയില്ലാ..

Leave a Comment