Pakida movie song lyrics

Pakida is a 2014 Malayalam film directed by Sunil Karayattukara starring Asif Ali and Biju Menon in lead roles. Other cast member include Aju Varghese, Vishnu Raghav, Anjo Jose, Sajid, Shine Tom Chacko and Malavika Nair. The film is produced by Sagar Shereef and Kartha Seagulf and music is scored by Bijibal. The film was released in 14 February 2014.

ഈ പൂവെയിലിൽ, മഴയിൽ
കുളിരല വിതറും രാവുകളിൽ – ഇതിലെ ഇതിലേ
ആകാശമൊരെ കുടയായ്
നിവരുകയാണീവഴിയിൽ, തണലായ്
പല മോഹം, പല പല ഭാവനകൾ
മിഴികളിലാളി   പോകാം ദൂരെ

മൌനം – ഇതളുകളാം മിഴിയടഞ്ഞ സൂനം
വിടരാനൊരുങ്ങുന്നു മൌനം
തിരമറിയും അലകടലിൻ തീരം
അലിയാൻ തുടങ്ങുന്നു ആരോരുമോരാതെ
ഏതോ വിചാരങ്ങൾ ചിരിയതിൻ മുഖപടമോ
പിറകിലെ ഇരുളറകൾ കാണാനാരോ

ഈ പൂവെയിലിൽ, കുളിരല വിതറും രാവുകളിൽ – ഇതിലേ

പാടാം .. മറവിയിലൊരു മഴ വിതറും ഗാനം പലരാഗഭേദങ്ങൾ പാടാം
മിഴികളിലൊരു നനവുണരും ഗാനം
അതിഗൂഢ ലോകം – എകാകികൾ നമ്മൾ
താനേ തിരഞ്ഞീടും കഥയിതു തുടരുകയോ
അടിയിലെ കനലറകൾ – കാണാനാരോ

ഈ പൂവെയിലിൽ, മഴയിൽ
കുളിരല വിതറും രാവുകളിൽ – ഇതിലെ ഇതിലേ
ആകാശമൊരെ കുടയായ്
നിവരുകയാണീവഴിയിൽ, തണലായ്
പല മോഹം, പല പല ഭാവനകൾ
മിഴികളിലാളി   പോകാം ദൂര

Leave a Comment