ചിത്രം : ആരാധന
ഗാനരചയിതാവു്: ബിച്ചു തിരുമല
സംഗീതം: കെ ജെ ജോയ്
ആലാപനം: കെ ജെ യേശുദാസ്, എസ് ജാനകി
Araro ariraro song lyrics
ആരാരോ ആരീരാരോ അച്ഛന്റെ മോള്‍ ആരാരോ
അമ്മയ്ക്കു നീ തേനല്ലേ ആയിരവല്ലിപ്പൂവല്ലെ
അമ്മയ്ക്കു നീ തേനല്ലേ ആയിരവല്ലിപ്പൂവല്ലെ
(ആരാരോ….)
മഞ്ഞിറങ്ങും മാമലയില്‍ മയിലുറങ്ങീ മാനുറങ്ങീ
കന്നിവയല്‍ പൂവുറങ്ങീ കണ്മണിയേ നീയുറങ്ങൂ (2 )
അന്തിക്കു മാനത്തു തീയാട്ടം
തിങ്കള്‍ക്കുഞ്ഞിന്റെ തേരോട്ടം
(ആരാരോ….)
പൊന്‍കുരുന്നേ നിന്‍കവിളില്‍ പൊന്നിലഞ്ഞി പൂവിരിയും
കൊച്ചിളം കാറ്റുമ്മ വയ്ക്കും പിച്ചി മനം പിച്ച വയ്ക്കും (2)
തത്തമ്മപ്പൈങ്കിളി പാലൂട്ടും
താഴം പൂത്തുമ്പി താരാട്ടും
(ആരാരേ