Chandrakalabham charthi lyrics

ചിത്രം/ആൽബം: കൊട്ടാരം വില്ക്കാനുണ്ട്
ഗാനരചയിതാവു്:വയലാർ രാമവർമ്മ
സംഗീതം: ജി ദേവരാജൻ
ആലാപനം: കെ ജെ യേശുദാസ്,മാധുരി

ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം
ഇന്ദ്രധനുസ്സിൻ തൂവൽ കൊഴിയും തീരം
ഈ മനോഹര തീരത്തു തരുമോ
ഇനിയൊരു ജന്മ കൂടി
എനിക്കിനിയൊരു ജന്മം കൂടി (ചന്ദ്ര…)

ഈ നിത്യ ഹരിതയാം ഭൂമിയിലല്ലാതെ
മാനസസരസ്സുകളുണ്ടോ (2)
സ്വപ്നങ്ങളുണ്ടോ പുഷ്പങ്ങളുണ്ടൊ
സ്വർണ്ണമരാളങ്ങളുണ്ടോ
വസുന്ധരേ വസുന്ധരേ
മതിയാകും വരെ ഇവിടെ ജീവിച്ചു മരിച്ചവരുണ്ടോ (ചന്ദ്ര..)

ഈ വർണ്ണസുരഭിയാം ഭൂമിയിലല്ലാതെ
കാമുകഹൃദയങ്ങളുണ്ടോ (2)
സന്ധ്യകളുണ്ടോ ചന്ദ്രികയുൺണ്ോ
ഗന്ധർവഗീതമുണ്ടോ
വസുന്ധരേ വസുന്ധരേ
കൊതി തീരും വരെ ഇവിടെ പ്രേമിച്ചു
മരിച്ചവരുണ്ടോ (ചന്ദ്ര..)

Chandra kalabham chaarthiyurangum theeram
Indra dhanusin thooval pozhiyum theeram
Ee manohara theerathu tharumo iniyoru janmam koodi
Enikkini oru janmam koodi….. (Chandra kalabham)

Eeevarna surabhiyam bhoomiyilallathe
Kaamuka hrudayangalundo…..
Sandhyakalundo chandrikayundo gandharva geethamundo
Vasundhare…vasundhare.kothi theerum vare
Ivide premichu marichavarundo……(Chandra kalbham )

Ee nithya harithayam bhoomiyilallathe
Maanasa sarasukalundo swapnangalundo
Pushpangalundo swarna maralangalundo
Vasundhare..vasundhare mathiyakum vare
Ivide jeevichu marichavarundo…..(Chandra kalabham)

Leave a Comment