പാടുവാനായ് വന്നു നിന്റെ

ചിത്രം/ആൽബം: എഴുതാപ്പുറങ്ങൾ
രാഗം : ഹംസധ്വനി
ഗാനരചയിതാവു്: ഒ എൻ വി കുറുപ്പ്
സംഗീതം: വിദ്യാധരൻ
ആലാപനം: കെ ജെ യേശുദാസ്

Paaduvanayi Vannu Ninte lyrics


പാടുവാനായ് വന്നു നിന്റെ പടിവാതിൽക്കൽ
ചൈത്ര ശ്രീപദങ്ങൾ പൂക്കൾ തോറും ലാസ്യമാടുമ്പോൾ
ഏതു രാഗം ശ്രുതി താളം എന്നതോർക്കാതെ
ഞാനാ വീണയിൽ ഒന്നിഴ പാകി മീട്ടിടുന്നാരോ (പാടുവാനായ് വന്നു ….)

ഗഗന നീലിമയിൽ നീന്തിടുമൊടുവിലെ കിളിയും
മാഞ്ഞു വിജനമാം വഴിയമ്പലത്തിൽ പഥികൻ അണയുന്നു
മധുരമെന്നാലും ശോക വിധുരമൊരു ഗാനം
ജന്മ സ്മൃതി തടങ്ങൾ തഴുകി എത്തി ഏറ്റു പാടി ഞാൻ (പാടുവാനായ് വന്നു ….)

പുതുമഴ കുളിരിൽ പുന്നിലം ഉഴുത മാദകമാം ഗന്ധം
വഴിയുമീ വഴി വന്ന കാറ്റാ ലഹരി നുകരുമ്പോൾ
നിമിഷ പാത്രത്തിൽ ആരീ അമൃതു പകരുന്നു
എന്നും ഇവിടെ നില്ക്കാൻ അനുവദിക്കൂ പാടുവാൻ മാത്രം (പാടുവാനായ് വന്നു ….)

Paaduvanayi Vannu Ninte Video


Leave a Comment