നഷ്ടസ്വർഗ്ഗങ്ങളേ നിങ്ങളെനിക്കൊരു

ചിത്രം/ആൽബം: വീണപൂവ്
രാഗം : ആഭേരി
ഗാനരചയിതാവു്: ശ്രീകുമാരൻ തമ്പി
സംഗീതം: വിദ്യാധരൻ
ആലാപനം: കെ ജെ യേശുദാസ്സ്
Year : 1982

Nashtaswargangale Nigalenikoru


നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു
ദുഃഖസിംഹാസനം നല്‍കി
തപ്തനിശ്വാസങ്ങള്‍ ചാമരം വീശുന്ന
ഭഗ്നസിംഹാസനം നല്‍കീ (നഷ്ടസ്വര്‍ഗ്ഗങ്ങളേ…..‌)

മനസ്സില്‍ പീലി വിടര്‍ത്തി നിന്നാടിയ
മായാമയൂരമിന്നെവിടെ
കല്‍പനാ മഞ്ജു മയൂരമിന്നെവിടെ
അമൃതകുംഭങ്ങളാൽ അഭിഷേകമാടിയ
ആഷാഢ പൂജാരിയെവിടെ
അകന്നേ പോയ്‌ മുകില്‍ അലിഞ്ഞേ പോയ്‌
അനുരാഗമാരിവില്‍ മറഞ്ഞേ പോയ്‌ (നഷ്ടസ്വര്‍ഗ്ഗങ്ങളേ…..‌)

കരളാലവളെന്‍ കണ്ണീരു കോരി
കണ്ണിലെന്‍ സ്വപ്നങ്ങളെഴുതി
ചുണ്ടിലെന്‍ സുന്ദര കവനങ്ങള്‍ തിരുകി
കൊഴിഞ്ഞൊരാ വീഥിയില്‍
പൊഴിഞ്ഞൊരെന്‍ കാല്‍പ്പാടില്‍
വീണപൂവായവള്‍ പിന്നേ
അകന്നേ പോയ്‌ നിഴല്‍ അകന്നേപോയ്‌
അഴലിന്റെ കഥയതു തുടര്‍ന്നേ പോയ്‌ (നഷ്ടസ്വര്‍ഗ്ഗങ്ങളേ…..‌)

Nashtaswargangale Nigalenikoru Video Song


Leave a Comment